പുഞ്ചക്കൊല്ലി : കടുവാ കുടുംബം കൂട്ടമായി ആക്രമിച്ചു, രക്ഷപ്പെടാൻ ശ്രമിച്ച പിടിയാന കൊക്കയിൽ വീണ് ചരിഞ്ഞു. കടുവയും കുഞ്ഞുങ്ങളും ചേർന്ന് നടത്തിയ ആക്രമണത്തിൽ തുമ്പിക്കൈ മുറിയുകയും ശരീരമാകെ കടിയും മാന്തലുമേറ്റു പൊളിയുകയും ചെയ്തിട്ടുണ്ട്. രക്ഷപ്പെടാൻ വേണ്ടിയാകാം പിടിയാന ജീവനുംകൊണ്ടോടിയത്. എന്നാൽ നില തെറ്റി അടിപതറി ,പുഞ്ചക്കൊല്ലി വനത്തിലെ കുന്നിൽനിന്നും നൂറു മീറ്ററോളം താഴ്ചയിലേക്കു വീണ് ശരീരമാകെ പരുക്കേറ്റ് ആണ് ആന ചരിഞ്ഞത്. പിടിയാനയുടെ ജഡം കിടന്ന ഭാഗത്ത് കടുവയുടെയും കുഞ്ഞുങ്ങളുടെയും കാൽപ്പാടുകൾ വ്യക്തമായി കാണാം.
നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുന്നപ്പുഴയിലെ ചപ്പാത്തിലാണ് 20 വയസ്സുള്ള ആനയുടെ ജഡം കണ്ടെത്തിയത്. കുന്നിൽനിന്ന് പുഴയോരത്തുള്ള പാറപ്പുറത്തേക്കാണ് ആന വീണത്. ആന്തരിക അവയവങ്ങൾ പൂർണമായും ചതഞ്ഞ നിലയിലാണ്.
ഡോക്ടർമാരായ ശ്യാം, നൗഷാദലി, നെല്ലിക്കുത്ത് റെയ്ഞ്ച് ഓഫീസർ ഷെരീഫ് പനോലൻ, ഫോറസ്റ്റർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ജഡം വനത്തിൽ കുഴിച്ചിട്ടു.
The body of a pitiana attacked by a pack of tigers was found in Koka.